സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവർത്തി ദിനം ഇന്ന്. അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്ച അദ്ദേഹത്തിന് അനുമോദനം അര്‍പ്പിക്കാനായി ചേരുന്ന ബെഞ്ചിലെ നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യും. നിയുക്ത ചീഫ് ജെസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ബി എം ത്രിവേദി എന്നിവർക്കൊപ്പം ലളിത് ആചാരപരമായ ബെഞ്ചിൽ പങ്കെടുക്കും.
ഓഗസ്റ്റ് 26 നാണ് ജസ്റ്റിസ് യു യു ലളിത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. 74 ദിവസങ്ങൾ അദ്ദേഹത്തിന് പദവി വഹിക്കാനായി. ഈ മാസം 9 ന് പദവിയേൽക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാജ്യത്തെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായാണ് ചുമതലയേൽക്കുക. 16–-ാമത് ചീഫ് ജസ്റ്റിസും ഏറ്റവും കൂടുതൽകാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയും ചെയ്ത ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിൻ്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്.