ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ തോട്ടത്തിൽ നിന്ന് പേരക്ക പറിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഓംപ്രകാശ് എന്ന 25 വയസുകാരനാണ് ദാരുണാന്ത്യം. സംഭവത്തിൽ തോട്ടത്തിൻ്റെ ഉടമസ്ഥരായ ഭീംസെൻ, ബൻവാരിലാൽ എന്നിവരെ യു പി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഓംപ്രകാശിനെ വടികൊണ്ട് ക്രൂരമായി മർദിക്കുക്കുകയായിരുന്നുവെന്നും കടുത്ത മർദ്ദനമേറ്റാണ് ഓംപ്രകാശ് മരണപ്പെട്ടതെന്നും സഹോദരൻ സത്യപ്രകാശ് പറഞ്ഞു.
ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴി തോട്ടത്തിൽ നിന്ന് പേരക്ക പറിച്ചു കഴിച്ചു എന്ന് പറഞ്ഞാണ് ഓംപ്രകാശിനെ മർദിച്ചത്. മർദ്ദനമേറ്റ് ബോധരഹിതനായ ഓംപ്രകാശിനെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.