ദില്ലി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ബിജെപി. ഒടുവിൽ ഫലം വരുമ്പോൾ ഏഴിൽ നാല് മണ്ഡലങ്ങളിൽ ബിജെപി വിജയം നേടിക്കഴിഞ്ഞു. ഉത്തർപ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുർ, ഒഡീഷയിലെ ധം നഗർ, ബിഹാറിലെ ഗോപാൽഗഞ്ച് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്.
ഉത്തർപ്രദേശിലെ ഗോല ഗോക്രനാഥ്, ഹരിയാനയിലെ ആദംപൂർ, ഒഡീഷയിലെ ദാംനഗർ, ബീഹാറിലെ ഗോപാൽഗഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇവയിൽ രണ്ട് മണ്ഡലങ്ങൾ നേരത്തെ ബിജെപി സിറ്റിങ് സീറ്റുകളായിരുന്നു. രണ്ട് മണ്ഡലങ്ങൾ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആദംപൂർ മണ്ഡലമാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് സീറ്റ് ശിവസേന ഉദ്ധവ് പക്ഷവും നിലനിർത്തി. തെലങ്കാന മുനുഗോഡ് മണ്ഡലത്തിൽ ടിആർഎസ് ലീഡ് ചെയ്യുകയാണ്. ബിജെപി തൊട്ടുപിന്നിൽ തന്നെയുണ്ട്. ഹരിയാനയിലെ അദംപുർ മണ്ഡലത്തിൽ 16,606 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ ഭവ്യ ബിഷണോയ് വിജയം നേടിയത്. ഉത്തർപ്രദേശിലെ ഗോല ഗോരഖ് നാഥിൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്കെതിരെ 34,000 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷം നേടാൻ ബിജെപിയുടെ അമൻ ഗിരിക്ക് സാധിച്ചു.
ബിഹാറിലെ മൊകാമയിൽ ആർജെഡി വിജയിച്ചപ്പോൾ ഗോപാൽഗഞ്ചിൽ ബിജെപി വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന മകാമ സീറ്റ് ആർജെഡിയുടേയും ഗോപാൽ ഗഞ്ച് ബിജെപിയുടേയും സിറ്റിങ് സീറ്റാണ്. മൊകാമയിൽ ആർജെഡിയുടെ നീലം ദേവി 16741 വോട്ടുകൾക്കും ഗോപാൽ ഗഞ്ചിൽ ബിജെപിയുടെ കുസുംദേവി 1794 വോട്ടുകൾക്കുമാണ് വിജയിച്ചത്.