ഗവർണർ കുറച്ച് നാളായി നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണമെന്ന് എ എ റഹീം എം പി. ഗവർണർ ഭരഘടനപരമായ ഉത്തരവാദിത്വങ്ങൾ മറക്കുകയും രാഷ്ട്രിയ താത്പര്യങ്ങൾക്കു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് അത്യന്തം അപലപനീയമാണ്.
ജനങ്ങൾക്ക് ഇത് മനസ്സിലാക്കാനുള്ള കഴിവുണ്ട്. കേരളത്തിലെ ജനങ്ങളെ വില കുറച്ച് കാണേണ്ട കാര്യമില്ല , നല്ല രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ജനങ്ങളാണ് കേരളത്തിൽ ഉള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓർമിപ്പിക്കുന്നു. സമാന്തര ഭരണവും സമാന്തര രാഷ്ട്രീയ പ്രവർത്തനത്തിനും അദ്ദേഹം രാജ്ഭവൻ വേദിയാക്കുകയാണ് . ആർ എസ് എസിൻ്റെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതും വർത്തമാനം പറയുന്നതും എന്നും എ എ റഹീം എം പി കൂട്ടിച്ചേർത്തു.