ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലകക്കാൻ സമിതിയെ നിയോഗിച്ച് ബിജെപി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഉത്തരാഖണ്ഡിലെ കമ്മിറ്റിയുടെ മാതൃകയില്‍ സമിതി രൂപീകരിക്കാനാണ് ഗുജറാത്ത് സര്‍ക്കാരിൻ്റെ നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയത്. സമിതി റിപ്പോർട്ട് ലഭിച്ചാലുടൻ ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ബിജെപി പ്രവർത്തകർ പരത്തുന്നത്.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും സര്‍ക്കാരിൻ്റെ പരാജയവും കാരണം ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ തെറ്റിദ്ധരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ലെന്നും ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാദിയ പ്രതികരിച്ചു.