ഷിംല: ഹിമാചൽപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ ചായക്കടക്കാരനെന്നുപറഞ്ഞ് ബിജെപി അവതരിപ്പിച്ച സ്ഥാനാർഥി കോടിശ്വരനെന്ന് നാമനിര്‍ദേശപത്രികക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരക്കണക്ക്. ഹിമാചൽപ്രദേശിലെ ഷിംല അർബൻ സീറ്റിലെ സഞ്ജയ് സൂദിനെയാണ് ചായക്കകടക്കാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പ്രചരണം നടത്തുകയും ചെയ്തത്.
തനിക്കും ഭാര്യക്കുംകൂടി 2 .7 കോടിരൂപയുടെ സ്വത്തുവകകളുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സമർപ്പിച്ച സ്വത്തുവിവരക്കണക്കുകൾ പറയുന്നു. നാല് തവണ ഷിംല അർബനിൽ നിന്ന് ജയിച്ച മുൻ മന്ത്രി സുരേഷ് ഭരദ്വാജിനെ മാറ്റിയാണ് ഇത്തവണ ബിജെപി സഞ്ജയ് സൂദിനെ സ്ഥാനാർത്ഥിയാക്കിയത്.