രക്തം വാര്‍ന്ന് ജീവനുവേണ്ടി പിടയുന്ന 12 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ചിത്രങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ കനൗജിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
The death of society. A badly injured 12-year-old girl pleads for help as a group of men stand around and film her in UP’s Kannauj. Their faces are clear in this video. Disgusting, bloodless monsters. https://t.co/KLbbB2vmep pic.twitter.com/MhK5G3zPxd
— Shiv Aroor (@ShivAroor) October 25, 2022
ചോരവാര്ന്നൊഴുകുന്നതിനിടെ പെണ്‍കുട്ടി സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതും നാട്ടുകാര്‍ നോക്കിനിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊലീസ് ഉദ്യോഗസ്ഥന് എത്തിയാണ് പതിമൂന്നുകാരിയെ ആശുപത്രിയില്‍ എത്തിച്ചത്. കനൗജിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് പിറകിലായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ദൃശ്യങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നത്.
നാണയത്തുട്ടുകള്‍ ശേഖരിക്കാന്‍ പിഗ്ഗി വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി ഏറെ നേരമായിട്ടും വീട്ടില്‍ മടങ്ങി എത്താതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. വഴയരികില്‍ പെണ്‍കുട്ടി കിടക്കുന്നതു കണ്ട നാട്ടുകാരില്‍ ഒരാളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പ്രദേശത്ത് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സംഭവത്തില്‍ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഒരു യുവാവുമായി പെണ്‍കുട്ടി സംസാരിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയിലാണെന്നും സംസാരിക്കാനുള്ള ആരോഗ്യവസ്ഥയല്ലാത്തതിനാല് വൈകാതെ മൊഴിയെടുക്കാനാണ് ശ്രമമെന്നും പൊലീസ് വ്യക്തമാക്കി.