ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. ഉത്തർപ്രദേശ് ബഹ്റൈച്ചിലാണ് മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിനോട് ക്രൂരത നടന്നത്. 30 വയസുകാരനായ രാജേഷ് കുമാറിനാണ് ക്രൂര മർദ്ദനമേറ്റത്. ക്രൂരമായി മർദിച്ച ശേഷം തല മൊട്ടയടിച്ച് കരി ഓയിൽ ഒഴിച്ചു. പ്രാദേശിക ബിജെപി നേതാവ് രാധശ്യാം മിശ്രയുടെ നേതൃത്വത്തിലാണ് മർദ്ദനം. ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പീഡനം.
യുവാവിനെ തൂണിനോട് ചേർത്ത് കെട്ടിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതെ സമയം കേസിൽ പ്രതിയായ മിശ്ര ഒളിവിലാണെന്നും ഇയാളുടെ സഹായികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബി.ജെ.പി നേതാവും സഹായികളും ജാതി അധിക്ഷേപം നടത്തിയെന്നും രാജേഷ് കുമാർ പരാതിയിൽ പറയുന്നു.