ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി അറസ്റ്റിൽ. ഒ പനീർസെൽവത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ഇരിപ്പിടത്തിന് സമീപത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുളള സമരത്തിനിടെയാണ് അറസ്റ്റ്. ചെന്നൈ വെള്ളുവർകോട്ടത്ത് നിരോധനം മറികടന്നു സമരം ചെയ്യാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. പളനിസ്വാമിക്കൊപ്പം നരവധി എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
സ്പീക്കറുടെ ചെയറിനു സമീപം ധർണ നടത്താൻ ശ്രമിച്ചതിനെ തുടർന്ന് എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള എഐഎഡിഎംകെ അംഗങ്ങളെ സ്പീക്കർ എം അപ്പാവുവിൻ്റെ നിർദേശപ്രകാരം ചൊവ്വാഴ്ച നിയമസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. കലാപം എന്ന ഉദ്ദേശ്യത്തോടെയാണ് അവർ സഭയിലെത്തിയതെന്ന് നിരീക്ഷിച്ചായിരുന്നു സ്പീക്കറുടെ നടപടി.