ഹൈദരാബാദ്: മുസ്ലിംപള്ളിയിൽ അതിക്രമിച്ചുകയറിയ സംഘം വിഗ്രഹം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്തതിനെ തുടർന്ന് സംഘർഷാവസ്ഥ. ഹൈദരാബാദിലെ റായിദുർഗം ഗ്രാമത്തിലാണ് സംഭവം. 150 ഓളം വരുന്ന ഹിന്ദു സംഘം സുരക്ഷാ മതിൽ തകർത്ത് പ്രദേശത്തെ സമാധാനം തകർക്കുന്ന മതപരമായ ആചാരങ്ങൾ നടത്തിയത്. മാൽകം ചെരുവിലെ 400 വർഷം പഴക്കമുള്ള കുത്തബ് ഷാഹി പള്ളിയിലാണ് സംഘം അതിക്രമിച്ചുകയറുകയും ആട്ടിൻകുട്ടിയെ ബലി നൽകുകയും ചെയ്തത്. ഹൈദരാബാദ് പോലീസ് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പള്ളിക്കുസമീപത്തെ കട്ട മൈസമ്മ ദേവി ക്ഷേത്രം റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. പകരം ഭൂമി അനുവദിച്ചത് പള്ളിയുടെ പുറമ്പോക്കിലാണ്. എന്നാൽ അതിര് വേർതിരിച്ചിരുന്നില്ല. ഇതിനിടെയാണ് പള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹം സ്ഥാപിച്ചത്.
സംഭവത്തോട് പ്രതികരിച്ച പ്രൊഫ. അശോക് സ്വെയിൻ, നുഴഞ്ഞുകയറ്റത്തെ “ബാബറിയുടെ ആവർത്തനം” എന്ന് വിശേഷിപ്പിച്ചു. ദക്ഷിണേന്ത്യയിൽ ബാബരി ആവർത്തിക്കുന്നു! ഹൈദരാബാദിൽ, ഹിന്ദു സംഘം കുത്തബ് ഷാഹി മസ്ജിദ് പ്രദേശത്ത് ബലമായി പ്രവേശിച്ച് ഒരു വിഗ്രഹം സ്ഥാപിച്ചു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.