ബിഹാറിലെ ആശുപത്രിയിലെ വീഴ്ചകൾ ചിത്രീകരിച്ച കാരണത്തിന് യുവാക്കൾക്ക് നഴ്സിൻ്റെ ക്രൂരമർദനം. വടികൊണ്ട് അടിച്ചതിന് പിന്നാലെ ഇവരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവാക്കൾ ആശുപത്രിയുടെ കെടുകാര്യത ശ്രദ്ധയിപ്പെട്ടപ്പോൾ അവ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇതിൽ ക്ഷുഭിതരായ ആശുപത്രി അധികൃതർ യുവാക്കളെ വടി കൊണ്ട് മർദിക്കുകയായിരുന്നു.
നഴ്സായ യുവതി യുവാക്കളെ തുടരെ മർദിക്കുന്നതും അസഭ്യം പറയുന്നതും കൂടെ ഉണ്ടായിരുന്ന യുവാവ് ചിത്രീകരിച്ചിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയാണിപ്പോൾ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി ആരോഗ്യ വകുപ്പിനോട് വിശദീകരണം ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Two nurses of Sadar Hospital, Chapra, Bihar made two youth hostage fr 4 hours and assaulted them with Lathis for capturing hospital's improper facilities on video. No FIR gt lodged against these Nurses. Civil Surgeon of the district denied that any such incident happened there. pic.twitter.com/39T96Dnx99
— NCMIndia Council For Men Affairs (@NCMIndiaa) October 17, 2022