പിടിച്ചെടുക്കുന്ന മാംസം ബീഫോ ഗോമാംസമോ എന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇത്തരത്തിൽ പരിശോധന നടത്തുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. സംശയിച്ച് പിടികൂടുന്ന മാംസം ഒരു മണിക്കൂറിനുള്ളില്‍ പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന റാപ്പിഡ് ഡിഎന്‍എ പരിശോധന ഒരുക്കാനാണ് തീരുമാനം. ലാംപ് ഡിഎന്‍എ എന്ന സംവിധാനത്തിലൂടെ അഹമ്മദാബാദിലും ഗാന്ധിനഗറിലും ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി. സാധാരണ രീതിയില്‍ മാംസം പശുവിന്റേതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്ന സീറോളജിക്കല്‍ അനാലിസിസ്, ഡിഎന്‍എ അനാലിസിസ് തുടങ്ങിയ പരമ്പരാഗത രീതികള്‍ രാജ്യത്തുണ്ട്. എന്നാല്‍ ഇതിൻ്റെ ഫലം അറിയാന്‍ ഒന്നിലധികം ദിവസം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ഡിഎന്‍എ പരിശോധന നടപ്പിലാക്കുന്നത്.
ലാംപ് ഡിഎൻഎ പരിശോധനാ സംവിധാനം വഴി സാമ്പിള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പരിശോധിച്ച് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റി സീനിയര്‍ ഫാക്കല്‍റ്റി നികുഞ്ജ് ബ്രഹ്മഭട്ട് പറഞ്ഞു. ഈ സംവിധാനത്തിൽ വേവിച്ച മാംസത്തിൽ നിന്നും പശുവിറച്ചി കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്ത മാംസത്തില്‍ ഒന്നില്‍ കൂടുതല്‍ മാംസങ്ങള്‍ ഉണ്ടായിരിക്കാം. ഇത് പുതിയ രീതിയില്‍ പെട്ടന്ന് കണ്ടു പിടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.