വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രതികരണം രാഷ്ട്രപതി ഇടപെട്ട് തിരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഗവര്‍ണറെ രാഷ്ട്രപതി വിലക്കണമെന്നും പി ബി ആവശ്യപ്പെട്ടു.
മന്ത്രിമാരെ പുറത്താക്കാനുള്ള ഏകാതിപത്യപരമായ അവകാശങ്ങളൊന്നും ഗവര്‍ണര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടില്ല. ഭരണഘടനാ പദവിക്ക് ചേരാത്ത നിലയിലാണ് ഗവര്‍ണറുടെ പെരുമാറ്റം. ഗവര്‍ണറുടെ പ്രതികരണം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പക്ഷപാതിത്വവും
എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ശത്രുതാ മനോഭാവവും വെളിവാക്കുന്നതാണെന്നും പി ബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
‘ഭരണഘടനാപരമായി നേരിടും’ ; ഗവര്‍ണര്‍ക്ക് മറുപടിയുമായി ഗോവിന്ദന്‍ മാസ്റ്റര്‍