അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂർ. അശോക് ഗെഹ്‌ലോട്ട് എഐസിസി മാർഗ നിർദേശം ലംഘിച്ചു. ചുമതല വഹിക്കുന്നവർ പ്രചാരണം നടത്തരുതെന്ന് നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയാണ് ഇതിൽ നടപടി എടുക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് തരൂരിൻ്റെ പ്രതികരണം.
മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കോൺഗ്രസിനെ കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നായിരുന്നു ഗെഹ്‌ലോട്ടിൻ്റെ പ്രസ്താവന. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിരിക്കുന്നവർ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കരുതെന്നായിരുന്നു എഐസിസിയുടെ മാർഗ നിർദേശം. എന്നാൽ ഗെഹ്‌ലോട്ടിന് പുറമെ നേരത്തെ കെ സുധാകരൻ ഉൾപ്പടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ മാർഗനിർദേശം ലംഘിച്ച് ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകിയിരുന്നു.
ഒക്ടോബർ പതിനേഴിനാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. പത്തൊൻമ്പത്തിന് വോട്ടെണ്ണും.
ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന; നേതാക്കൾക്കെതിരെ എഐസിസിക്ക് പരാതി നൽകുമെന്ന് ശശി തരൂർ