കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ എംപിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകിയത്. 9000 ത്തിലധികം പേരുടെ വോട്ടർ പട്ടികയിൽ 3000ത്തിലേറെ പേരുടെ വിലാസമോ ഫോൺ നമ്പറോ ലഭ്യമല്ലെന്നതാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് ആരോപണം.
അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക സുധാര്യമല്ലെന്ന് നേരത്തെയും ആരോപണങ്ങൾ ഉയുർന്നിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത് ആർക്കെല്ലാമാണെന്ന് നേരത്തെ ദേശീയ നേതൃത്വം പുറത്തു വിട്ടിരുന്നില്ല. ഇതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് പട്ടിക കൈമാറാൻ നേതൃത്വം തയ്യാറായത്. അധ്യക്ഷ തെരഞ്ഞെടുപ്പിന് പുറപ്പെടുവിപ്പിച്ച മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടിരുന്നു.
ഹൈക്കമാന്റ് പിന്തുണക്കുന്ന മല്ലിഗാർജ്ജുൻ ഖാർഗെയെ സഹായിക്കാനാണ് ഈ നീക്കങ്ങളെല്ലാം എന്നാണ് ആരോപണങ്ങൾ ഉയരുന്നത്.