കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ഇതോടെ ശശി തരൂര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നീ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.
കെ എന്‍ ത്രിപാഠിയെ നാമനിര്‍ദേശം ചെയ്തവരുടെ ഒപ്പുകളില്‍ കൃത്രിമത്വം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ നാമനിര്‍ദേശ പത്രിക തള്ളിയതെന്ന് റിട്ടേണിംഗ് ഓഫീസര്‍ മദുസൂധനന്‍ മിസ്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു തരൂരൂം ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കിയത്. ഖാര്‍ഗെയുടെ പത്രികയില്‍ ആദ്യം ഒപ്പിട്ടത് എ കെ ആന്റണിയാണ്. മുഖ്യമന്ത്രി കസേര നിലനിര്‍ത്തുന്നതിനായി പിന്‍വാങ്ങിയ അശോക് ഗെലോട്ട് രണ്ടാമതായി ഒപ്പിട്ടു. തരൂരിൻ്റെ പത്രികയില്‍ കാര്‍ത്തി ചിദംബരം, പ്രദ്യുത് ബൊര്‍ദൊലൊയ്, മുഹമദ് ജാവെദ് എന്നീ എംപിമാര്‍ ഒപ്പിട്ടു. ഒക്ടോബര്‍ എട്ടുവരെ പത്രിക പിന്‍വലിക്കാം. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്.