സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത് ആളൊഴിഞ്ഞ കസേരകളെ നോക്കി. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് മോദിയെ കേള്‍ക്കാന്‍ ആളില്ലാതെ വന്നത്. മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
अहमदाबाद में मोदी जी का भाषण शुरू होते ही सारे लोग सभा-स्थल को छोड़कर जाने लगे,
यह दर्शाता हैं की #Gujarat परिवर्तन और बदलाव चाहता हैं । pic.twitter.com/m54OmMGHkH
— Nitin Agarwal (@nitinagarwalINC) September 30, 2022
വെള്ളിയാഴ്ച ഏഴ് പരിപാടികളിലാണ് മോദി തൻ്റെ സ്വന്തം സംസ്ഥാനത്തില്‍ പങ്കെടുത്തത്. ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരത് ട്രെയിനിൻ്റെ ആദ്യ സര്‍വീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരക്കിട്ട ഉദ്ഘാടന ചടങ്ങുകള്‍ നടത്തുകയാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപിയും.