മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജയ്പാൽ റെഡ്ഢിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദിലെ മദ്ഗുല്‍ ഗ്രാമത്തില്‍ നിര്‍മിച്ച പ്രതിമയാണ് യെച്ചൂരി അനാച്ഛാദനം ചെയ്തത്. ചടങ്ങിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അടക്കമുള്ള പല ഉന്നത നേതാക്കളും പങ്കെടുത്തെങ്കിലും അഖിലേന്ത്യ നേതാക്കൾക്ക് ക്ഷണമുണ്ടായില്ല എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. പ്രതിമയുടെ അനാച്ഛാദനം യെച്ചൂരി തന്നെ നിര്‍വഹിക്കണമെന്ന് റെഡ്ഢി കുടുംബം നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജയ്പാല് റെഡ്ഢിയോട് കോൺഗ്രസ് പാര്‍ട്ടി വേണ്ടത്ര നീതി പുലര്‍ത്തിയില്ലെന്ന പരാതി കുടുംബത്തിനുണ്ടായിരുന്നു. നാല് തവണ എംഎല്‍എയും അഞ്ച് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്നു ജയ്പാല് റെഡ്ഢി. ഒന്നാം യുപിഎ സര്‍ക്കാരില്‍ നഗരവികസനം, സാംസ്കാരികം എന്നെ വകുപ്പുകളുടെ മന്ത്രിസ്ഥാനവും റെഡ്ഡിക്കായിരുന്നു.