പണപ്പെരുപ്പത്തെ തരണം ചെയ്യാൻ റിപ്പോ നിരക്ക് വർധിപ്പിക്കാനൊരുങ്ങി ആർ ബി ഐ. മറ്റു രാജ്യങ്ങളുടെ അതെ തന്ത്രമാണ് ഇന്ത്യയും സ്വീകരിക്കാൻ പോകുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും ഉണ്ടാകാനാണ് സാധ്യത. മൂന്നു വര്‍ഷത്തിനിടെ ഇതാദ്യമായി ബാങ്കിങ് സംവിധാനത്തില്‍ പണ ദൗർബല്യമുണ്ടാകുന്നത്. ഇതുമൂലം 50,000 കോടി രൂപയാണ് കേന്ദ്ര ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നല്‍കിയത്.
സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ് പോയന്റ് മുതല്‍ 60 ബേസിസ് പോയന്റുവരെ വര്‍ധന വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി മൂന്നുതവണ ഇതിനകം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. ഇതോടെ റിപ്പോ 5.40 ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ വര്‍ധിപ്പിച്ചത് 1.40 ശതമാനമാണ്.