ഉത്തർപ്രദേശിലെ ഔറിയിൽ ദളിത് വിദ്യാർത്ഥിയെ സ്കൂൾ അധ്യാപിക തല്ലിക്കൊന്നു. സെപ്തംബർ 7ന് സോഷ്യൽ സയൻസ് പരീക്ഷയിൽ പിഴവ് വരുത്തിയെന്ന് ആരോപിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ ദോഹ്രെയെ അധ്യാപിക തല്ലിയത്. വിദ്യാർത്ഥിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വിദ്യാർത്ഥി മരിച്ചു.
സെപ്തംബർ 24ന് നിഖിലിൻ്റെ പിതാവ് രാജു ദോഹ്രെ, ചികിത്സയിൽ സഹകരിക്കാത്തതിനും ജാതി അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചതിനും അധ്യാപികക്കെതിരെ അചൽദ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിയായ അശ്വിനി സിങ്ങിനെതിരെ അചൽദ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
“മരണകാരണത്തെക്കുറിച്ച് അറിയാനുള്ള പാനലും വീഡിയോ ഗ്രാഫും ലഭിക്കാൻ ഞങ്ങൾ ഇറ്റാവ സിഎംഒയുമായി സംസാരിച്ചു. തുടർ നടപടികൾ പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടാൻ മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും” ഔറയ്യ, പോലീസ് സൂപ്രണ്ട് ചാരു നിഗം പറഞ്ഞു.