തമിഴ്‌നാട്ടിലെ മധുര എയിംസിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95 ശതമാനവും പൂര്‍ത്തിയായെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ യുടെ അവകാശവാദം നുണ. രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ ശിവഗംഗയില്‍ വ്യവസായികളുമായി സംവദിക്കവെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ എയിംസിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായെന്ന് അവകാശപ്പെട്ടത്.
Watch | மதுரை எய்ம்ஸ் நட்டா பேசியது இதுதான்..!
"நான் பெருமையோடு சொல்லிக்கொள்வேன்… 95% பணிகள் முடிந்துவிட்டன, மதுரை எய்ம்ஸ் வெகுவிரைவில் பிரதமரால் அர்ப்பணிக்கப்படும்
Today, 95% of the work of the AIIMS has completed, Very soon it will be dedicated by the PM"#MaduraiAIIMS pic.twitter.com/mgDJNwUDvg
— Sun News (@sunnewstamil) September 23, 2022
നിര്‍ദിഷ്ട എയിംസിൻ്റെ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ സാഹചര്യം തുറന്നുകാട്ടി സിപിഎം എംപി സു വെങ്കടേശനും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും ജെ പി നദ്ദ യുടെ ഈ അവകാശവാദം പൊളിച്ചു. ഇരുവരും മധുര എയിംസിനായി എറ്റെടുത്ത പ്രദേശത്ത് കോമ്പൗണ്ട് വാളല്ലാതെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇവര്‍ പുറത്തുവിട്ടു.
നാല് ദിവസം മുന്‍പ് മാണിക്കം ടാഗോര്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ഒരു നിര്‍മ്മാണവും നടന്നിട്ടുണ്ടായിരുന്നില്ല. നാല് ദിവസം കൊണ്ട് ബുള്‍ബുള്‍ പക്ഷികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിത്തീര്‍ത്തുകാണുമെന്ന് കരുതിയാണ് സ്ഥലം സന്ദര്‍ശിച്ചതെന്നും എന്നാല്‍ നദ്ദ അവകാശപ്പെട്ടതുപോലെ ഒരു നിര്‍മ്മാണവും ഇവിടെ നടന്നിട്ടില്ലെന്നും സു വെങ്കടേശന്‍ എംപി പരിഹാസത്തോടെ പറഞ്ഞു.
உயர்த்தப்பட்ட திட்ட மதிப்பீட்டிற்கு
அமைச்சரவையின் ஒப்புதல் பெறும் பணி இன்னும் முடியவில்லை.ஒப்பந்த புள்ளி கோரப்படவில்லை.
அப்படியிருக்க பணி முடிந்து பிரதமர் நாட்டுக்கு அர்ப்பணிப்பார் என்று பாஜக தலைவர் கூறுவது அபத்தத்தின் உச்சம். pic.twitter.com/q5LlgQc4qH
— Su Venkatesan MP (@SuVe4Madurai) September 23, 2022
കേന്ദ്രസര്‍ക്കാരും ബിജെപിയും എങ്ങനെയാണ് ജനങ്ങളെ വഞ്ചിക്കുന്നതെന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ജെ പി നദ്ദയുടെ ഈ വ്യാജ അവകാശവാദമെന്ന് മാണിക്കം ടാഗോറും പറഞ്ഞു.
We went to the Thoppur AIIMS Madurai site … we found nothing . #MaduraiAIIMS pic.twitter.com/9CBxHEs6Mt
— Manickam Tagore .B🇮🇳✋மாணிக்கம் தாகூர்.ப (@manickamtagore) September 23, 2022