ഹൈദരാബാദ്: മുൻ കോൺഗ്രസ് മന്ത്രിമാരെ ഇഡി ചോദ്യം ചെയ്യും. മുൻ മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ എം.ഡി അലി ഷബീർ, പി. സുദർശൻ റെഡ്ഡി എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2005ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്ഷൻ 50 പ്രകാരമാണ് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. ഒക്‌ടോബർ 10 ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ സുദർശനനോട് ഇഡി ആവശ്യപ്പെട്ടു. ഷബീർ തൊട്ട് അടുത്ത ദിവസവും ഹാജരാകണം.
നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം നേരിടുന്ന കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് ഇരു നേതാക്കളും തുക കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഒരു മുൻ എംപിക്കും മുൻകാല കോൺഗ്രസ് സർക്കാരുകളിൽ ദീർഘകാലം മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് വനിതാ നേതാവിനും നോട്ടീസ് നൽകിയതായി ഇഡി പറഞ്ഞു.