കർണാടകയിൽ സിപിഎമ്മിന് ദമ്പതികളുടെ സ്നേഹ സമ്മാനം. രാജ്യത്ത് സിപിഎം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്നേഹ സമ്മാനമായി രണ്ട് ഏക്കർ ഭൂമിയാണ് ദമ്പതികൾ നൽകിയത്. ബാഗേപള്ളിയിലെ ആർ എം ചലപതിയും ഭാര്യ രമാറാണിയുമാണ് സിപിഎമ്മിന് ആറ് കോടി വിലമതിക്കുന്ന ഭൂമി നൽകിയത്. ദമ്പതികൾ രണ്ട് ഏക്കർ ഭൂമിയുടെ രേഖകൾ ജില്ലാ കമ്മറ്റിക്ക് കൈമാറിയത് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ സാന്നിധ്യത്തിലാണ്.
എന്നാൽ ചലപതിയും ഭാര്യ രമാറാണിയും സിപിഎം അംഗങ്ങളല്ല. സിപിഎമ്മിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയാം. ഞാൻ എൻ്റെ രണ്ടേക്കർ ഭൂമി സിപിഎമ്മിന് നൽകുന്നു. രാജ്യത്ത് സിപിഎം നടത്തുന്ന പോരാട്ടങ്ങൾക്ക് ഞങ്ങളുടെ സ്നേഹ സമ്മാനം എന്ന് ഭൂമി കൈമാറാനുള്ള രേഖകൾ നൽകിക്കൊണ്ട് ചലപതി പറഞ്ഞു.