കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ താത്പര്യമില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗെലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ആ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെ യോഗത്തിൽ ഞാന്‍ നിങ്ങളില്‍നിന്ന് ദൂരേ എവിടേയ്ക്കും പോകില്ലെന്നും നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. ഗെലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നും വിവരങ്ങൾ പറക്കുന്ന സാഹചര്യത്തിലാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.
ഗെലോട്ട് ഇന്നു പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം വൈകിട്ട് കൊച്ചി യിലെത്തി ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണും. പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനെ നിര്‍ബന്ധിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. സച്ചിന് പൈലറ്റ് രാഹുലിനൊപ്പം കേരളത്തിലുണ്ട്. പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും കുറച്ചു കാലത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഗെലോട്ട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.