ലഖ്നൗ: മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് എടുത്ത യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. സെപ്തംബര്‍ 9നാണ് സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. ജാമ്യത്തിൽ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പൻ ഡൽഹിയിൽ കഴിയണമായിരുന്നു. അതിനുശേഷമാണ് സ്വദേശമായ മലപ്പുറത്തേക്ക് പോകാൻ സിദ്ദിഖ് കാപ്പന് അനുമതി നൽകിയത്. ലഖ്നൗ ജില്ലാ കോടതി സിദ്ദീഖ് കാപ്പന് ഇന്ന് ജാമ്യം അനുവദിച്ചാൽ കാപ്പന് ജയിൽ മോചിതനാകം.
ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്നുപേരെയും യുപി പോലിസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പന് പുറെ അതീഖ് റഹ്മാന്, ആലം, മസൂദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. യുഎപിഎ നിയമപ്രകാരം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 7 മുതല്‍ ഇവര്‍ ജയിലില്‍ ആയിരുന്നു. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.