കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കരുതുന്നില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികളുടെ അമിതാധികാര പ്രവണതയ്ക്കെതിരെ പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍
സംസ്ഥാനത്തെ കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് പിറകില്‍ നരേന്ദ്രമോദിയാണെന്ന് കരുതുന്നില്ല. ബിജെപിയിലെ ഒരു വിഭാഗം സ്ഥാപിത താത്പര്യത്തിൻ്റെ പേരില്‍ ഈ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായാണ് താന്‍ കരുതുന്നതെന്നായിരുന്നു മമതയുടെ വാക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ അജണ്ടയും ബിജെപിയുടെ താത്പര്യങ്ങളും കൂട്ടിക്കുഴയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രമേയത്തെ ബിജെപി എതിര്‍ത്തെങ്കിലും 69നെതിരെ 189 വോട്ടുകള്‍ക്ക് പ്രമേയം പാസായി.
അതേസമയം പ്രധാനമന്ത്രിയെ ലക്ഷ്യമാക്കാതെയുള്ള മമതയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ബിജെപിയുടെ ബി ടീമാണ് മമതയും തൃണമൂലുമെന്നും വ്യക്തമാക്കുന്നതാണ് ഇടതുപക്ഷം ആരോപിച്ചു.