സ്വന്തം സലൂണില്‍ ജോലി ചെയ്യുന്ന 20 വയസുകാരിയായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റും സിദ്ധരാമയ്യ സര്‍ക്കാരിൻ്റെ കാലത്ത് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷൻ്റെ ഡയറക്ടറുമായിരുന്ന മനോജ് കര്ജാഗിയെയാണ് വിദ്യാഗിരി പൊലീസ് അറസ്റ്റു ചെയ്തത്.
മനോജ് കര്‍ജാഗി ദര്‍വാഡില്‍ നടത്തിയിരുന്ന സലൂണിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ യുവതിയെ മനോജ് കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. കുതറിമാറി അവിടെനിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്കി.
മനോജ് കര്‍ജാഗിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.