മുന്‍ ഗോവാ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഉള്‍പ്പെടെ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ നടത്തിയ ഒരു പ്രതിജ്ഞയും ചര്‍ച്ചയാവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം വിജയിച്ചാല്‍ കോണ്‍ഗ്രസിനൊപ്പം തുടരുമെന്ന് ക്ഷേത്രങ്ങളിലും പള്ളികളിലും പോയി സത്യം ചെയ്തിരുന്നു. ഈ പ്രതിജ്ഞ ലംഘിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്
കോണ്‍ഗ്രസ് വിടില്ലെന്ന് ദൈവത്തിന് മുന്നില്‍ സത്യം ചെയ്തുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് നിഷേധിക്കുന്നില്ല. എന്നാല്‍ പിന്നീട് വീണ്ടും ദൈവത്തിൻ്റെ അടുത്ത് പോയെന്നും പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ദൈവം കോണ്‍ഗ്രസ് വിടുന്നതിന് സമ്മതം നല്‍കിയെന്നുമായിരുന്നു കാമത്തിന്റെ പ്രതികരണം.
11 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ വെറും മൂന്ന് അംഗങ്ങളാണ് ഇപ്പോഴുള്ളത്.