വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന വാരണാസി ജില്ലാ കോടതി വിധിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ.
1991ലെ ആരാധനാലയ നിയമത്തിൻ്റെ ഉദ്ദേശലക്ഷ്യത്തിൻ്റെ നഗ്നമായ ലംഘനമാണ് വാരണാസി ജില്ലാ കോടതി വിധി. നീതിന്യായ സംവിധാനത്തിലെ ഒരു വിഭാഗം ആരാധനാലയ നിയമത്തിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം
സൃഷ്ടിക്കാനാണ് വഴിയൊരുക്കുക. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്്. ക്ഷേത്രങ്ങള്‍ തകര്‍ത്ത സ്ഥലങ്ങളിലാണ് ഇന്നത്തെ മസ്ജിദുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന വാദം മതവികാരം ഉണര്‍ത്താനും വര്‍ഗീയ അജണ്ടയ്ക്കായും കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണെന്നും സിപിഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
മഥുരയിലെയും വാരാണസിയിലെയും പോലെയുള്ള വര്ഗ്ഗീയപ്രേരിതമായ ഹര്‍ജികള്‍ തടയുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുക എന്ന ദേശീയ താല്പര്യം സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് 1991ലെ നിയമം. ഈ ഉദ്ദേശം നടപ്പിലാക്കണമെന്നും, 1991ലെ നിയമം കര്‍ശനമായി പാലിക്കപ്പെടണമെന്നും സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് ജില്ലാ കോടതി വിധിച്ചത്