ഉത്തരാഖണ്ഡിൽ വ്യാജമദ്യ ദുരന്തത്തിൽ ഏഴുപേർ മരണപെട്ടു. ഹരിദ്വാർ പത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽഗഢ്, ശിവ്ഗഡ് ഗ്രാമങ്ങളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളാണ് മദ്യം വിതരണം ചെയ്തതത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിദ്വാർ ജില്ലയിൽ വോട്ടർമാരെ ആകർഷിക്കാനാണ് സ്ഥാനാർത്ഥികൾ മദ്യം നൽകിയത്.
ശിവ്ഗഡിൽ നാല് പേരും, ഫുൽഗഡിൽ നിന്ന് രണ്ട് പേരും, തൊട്ടടുത്ത ഗ്രാമത്തിൽ ഒരാളും മരിച്ചതോടെയാണ് മരണസംഖ്യ ഏഴായത്. സെപ്റ്റംബർ ഒൻമ്പതിനാണ് ആദ്യ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യാജ മദ്യം കഴിച്ച് ആശുപത്രിയിലുള്ളവരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയിലെ ഇൻസ്പെക്ടടറടക്കളമുള്ള എക്സൈസ് ഉദ്യോഗസ്ഥരെയും പത്രി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.