ക്ലാസ്സ്മുറിയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരൻ്റെ നേരെ അധ്യാപകൻ ചൂടുവെള്ളം ഒഴിച്ചു. കർണാടകയിലെ മാസ്കി താലൂക്കിലെ സന്തേക്കല്ലൂർ ഗ്രാമത്തിലെ ഘനമതേശ്വർ മഠം സ്കൂളിലാണ് സംഭവം. കുട്ടിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ പോലീസിനോട് ആവിശ്യപെട്ടിട്ടുണ്ട്.
എന്നാൽ ബാത്ത്റൂമിൽ കയറിയപ്പോൾ സോളാർ വാട്ടർ ഹീറ്ററിൽ നിന്നുള്ള ചൂടുവെള്ളം അബദ്ധത്തിൽ കുട്ടിക്ക് മേൽ പതിച്ചതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് വെങ്കിടേഷ് പറയുന്നത്. പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പ്രാദേശിക രാഷ്ട്രീയനേതാക്കളും കുട്ടിയുടെ കുടുംബത്തെ ഭീക്ഷണിപെടുത്തിയതായും ആരോപണമുണ്ട്. ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിക്കുമെന്നും മാസ്കി സബ് ഇൻസ്പെക്ടർ സിദ്ധാറാം ബിദറാണി പറഞ്ഞു.