കോണ്‍ഗ്രസിനെയും രാഹുലിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ട്വിറ്ററിലും കമ്പ്യൂട്ടറിലും മാത്രം ഒതുങ്ങിനില്‍ക്കുന്നവര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുല്‍ഗാന്ധിയെ ലക്ഷ്യമാക്കിയുള്ള ഗുലാം നബിയുടെ വിമര്‍ശനം. എന്നാല്‍ അത്തരം ആളുകളുടെ സ്വീകാര്യത കമ്പ്യൂട്ടറിലും ട്വിറ്ററിലും മാത്രമാണ് അതുകൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ കാണാന്‍ സാധിക്കാത്തതെന്നും ആസാദ് പറഞ്ഞു.
സമീപകാലത്തെ കോണ്‍ഗ്രസിൻ്റെ പ്രതിഷേധ റാലികളെയും ആസാദ് പരിഹസിച്ചു. സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് ബസില്‍ കയറുന്ന കോണ്‍ഗ്രസുകാര്‍ ഡിജിപിയെയും കമ്മീഷണറെയും വിളിച്ച് ഒരു മണിക്കൂറിനകം മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കും. പാര്‍ട്ടി വളരാത്തതിന് കാരണവും ഇതാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. ശ്രീനഗറിലെ സൈനിക് കോളനിയില്‍ സംഘടിപ്പിച്ച പൊതുറാലിയിലാണ് ആസാദ് രാഹുലിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചത്
പുതിയ പാര്‍ട്ടി വൈകാതെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയുടെ പേരും പതാകയും പിന്നീട് തീരുമാനിക്കുമെന്നും ആസാദ് പറഞ്ഞു. ഗുലാംനബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു. ഇവരടക്കം നിരവധി പേര്‍ റാലിയില്‍ അണിനിരന്നു
#WATCH | Former J&K CM and senior ex-Congress leader Ghulam Nabi Azad, who quit the party recently, arrives at Jammu, to hold a public meeting today at Sainik Colony here pic.twitter.com/wmwdwEN4V5
— ANI (@ANI) September 4, 2022
കോണ്‍ഗ്രസിൻ്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദ് ആഗസ്റ്റ് 26നായിരുന്നു കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്. രാഹുല്‍ഗാന്ധിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിൻ്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.
എല്ലാം തകർത്തത് രാഹുൽ ഗാന്ധിയുടെ വരവ്; ബാലിശമായ ശൈലികൾ സോണിയയെ ഓർമ്മിപ്പിച്ച് ഗുലാം നബി ആസാദ്