സ്വന്തം ഭൂമി കയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയുടെ പരാതി വലിച്ചുകീറി അസഭ്യം വിളിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലി. കഴിഞ്ഞ ദിവസം ബംഗലൂരുവിലായിരുന്നു സംഭവം. പ്രദേശത്തെ വെള്ളക്കെട്ട് പരിശോധിക്കാനിറങ്ങിയതായിരുന്നു ബിജെപി എംഎല്‍എ. വഴിയരികില്‍ എംഎല്‍എയെ കാത്ത് നിന്ന് പരാതിക്കാരി എംഎല്‍എയ്ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ പരാതി എന്താണെന്ന് പോലും വാങ്ങി വായിച്ചു നോക്കാന്‍ നില്‍ക്കാതെ പരാതിക്കാരിയോട് കയര്‍ത്തുകൊണ്ട് എംഎല്‍എ പരാതി പിടിച്ചുവാങ്ങി കീറിയെറിയുകയായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പരാതിക്കാരിയെ അകാരണമായി ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇത് കൂടാതെ പരാതിക്കാരിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് ഇയാള്‍ നിര്‍ദേശം നല്‍കി. എംഎല്‍എയുടെ നിര്‍ദേശം അതേപടി നടപ്പിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
#WATCH |Karnataka BJP MLA Aravind Limbavali verbally abused a woman&misbehaved when she tried to hand over a complaint letter to him&speak to him regarding issues in Varthur, Bengaluru following heavy rainfall
She was later taken to Police Station (02.9)
(Note:Abusive language) pic.twitter.com/9QL51UDL5d
— ANI (@ANI) September 3, 2022
അരവിന്ദ് ലിംബാവലിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. മഹാദേവപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുന്‍ മന്ത്രി കൂടിയായ ലിംബാവലി.