ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 68 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളാകാൻ അപേക്ഷിച്ചത് 1347 പേർ. ഓൺലൈനായി 677 അപേക്ഷകളും നേരിട്ട് 670 അപേക്ഷകളും ലഭിച്ചെന്നാണ് കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ നരേഷ് ചൗഹാൻ പറഞ്ഞത്. സിംല (അർബൻ) സീറ്റിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ഒരു ഫീസും ഈടാക്കാതെയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. കഴിഞ്ഞ തവണ 400 അപേക്ഷകളാണ് ലഭിച്ചത്. ഇക്കുറി മൂന്ന് മടങ്ങ് ഇരട്ടിച്ചു. വ്യാഴാഴ്ചയായിരുന്നു അപേക്ഷകൾ നൽകാനുള്ള അവസാന ദിവസം. നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
22 സിറ്റിംഗ് എംഎല്‍എമാരില്‍ 20 പേരെയും കോണ്‍ഗ്രസ് മത്സരിപ്പിക്കും. രണ്ട് എംഎല്‍എമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ നിന്ന് വന്ന നേതാക്കളില്‍ ചിലര്‍ക്കും സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കിയേക്കും. മുന്‍ മന്ത്രിയും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ ഖിമി റാമിനെ ഖുല്ലു ജില്ലയിലെ ബഞ്ജാര്‍ സീറ്റില്‍ മത്സരിപ്പിക്കാനാണ് സാധ്യത.