മദ്യം കുടിക്കുമ്പോള്‍ വെള്ളമൊഴിച്ച് കുടിക്കണമെന്ന് ചത്തീസ്ഗഡിലെ മന്ത്രി പ്രേം സിംഗ് ടേക്കാം. മധ്യനിരോധന ക്യാംപയിനില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് മന്ത്രിയുടെ ഉപദേശമെന്നതാണ് സംഭവത്തിലെ വിരോധാഭാസം. ” എല്ലാത്തിനും നിയന്ത്രണം വേണം. മദ്യം നേര്‍പ്പിച്ച് വേണം കഴിക്കാന്‍, അതുപോലെ മദ്യം കഴിക്കുന്നതിന് ഇടവേളവേണം”. ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
#WATCH | At a de-addiction drive, Chhattisgarh Min Premsai Singh Tekam says, "There should be self-control. I once went to a meeting where they spoke for & against liquor. One side spoke of its benefits. Liquor should be diluted, there should be a duration (to consume it)"(31.8) pic.twitter.com/FE8HJd3ktD
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 1, 2022
ചത്തീസ്ഗഡ് സര്‍ക്കാരില്‍ പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പ്രേം സിംഗ് ടേക്കാം.
മോശം റോഡുകളില്‍ അപകടങ്ങള്‍ കുറവാണെന്നും നല്ല റോഡുകളിലാണ് അപകടങ്ങള്‍ കൂടുതലെന്ന നിരീക്ഷണവും ഇതേ പരിപാടിയില്‍ മന്ത്രി നടത്തി.