ഹൈദരാബാദ്: പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബിജെപി എം എൽ എ അറസ്റ്റിൽ.
തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിംഗിനെയാണ് ഹൈദരാബാദ് പോലീസ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പോലീസ് കമ്മീഷണറുടെ ടാസ്ക് ഫോഴ്സ് രാജ സിംഗിനെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഐപിസി 153 എ, 295, 505 എന്നി വകുപ്പുകളാണ് എംഎൽഎക്കെതിരെ ചുമത്തിയത്. ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാക്കൾ വരുന്നത്. എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി മുതൽ നിരവധി മുസ്ലീം സംഘടനകൾ നഗരത്തിലെ നിരവധി പോലീസ് സ്റ്റേഷനുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
“