ഗോവധം നടത്തുന്നവരെ കൊല്ലണമെന്ന് രാജസ്ഥാനിലെ ബിജെപി മുന്‍ എംഎല്‍എ. രാംഗഡ് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയായിരുന്ന ഗ്യാന്‍ദേവ് അഹൂജയുടേതാണ് വിദ്വേഷ പരാമര്‍ശം. പശുക്കളെ കൊല്ലുന്നവരെ കൊന്നാല്‍ അവരെ ജാമ്യത്തിലെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. അഹൂജയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Former BJP MLA Gyandev Ahuja boasts of having had 5 persons killed, hints at Pehlu Khan and Rakbar:
"We have killed 5 so far, be it Lalwandi [where Rakbar lynched] or Behror [Pehlu]…have given workers free hand, kill anyone who is involved in cow slaughter, will get you bail" pic.twitter.com/jvswKBs8VN
— Hamza Khan (@Hamzwa) August 20, 2022
മുന്‍പും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അഹൂജ സമ്മതിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. തന്റെ അനുയായികള്‍ അഞ്ചോളം പേരെ ഇങ്ങനെ കൊന്നുവെന്നാണ് അഹൂജ സമ്മതിക്കുന്നത്. ബെഹ്റോര്‍, ലാവന്ഡി എന്നിവിടങ്ങളിലെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഈ പ്രസ്താവന. ബെഹ്റോറില്‍ വച്ചായിരുന്നു 2017ല്‍ പെഹ്ലൂ ഖാന് കൊല്ലപ്പെട്ടത്. ലാവന്ഡിയില്വച്ചാണ് 2018ല്‍ റക്ബര്‍ ഖാനെന്നയാള് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. അഹൂജ ഈ രണ്ട് കൊലപാതകങ്ങളെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ അടുത്തിടെ ചിരഞ്ജിലാല്‍ സെയ്നിയെന്നയാള് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിന് പ്രോത്സാഹിപ്പിക്കുന്ന ബിജെപി നേതാവിന്റെ വാക്കുകള്‍. വിഷയം വിവാദമായെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അഹൂജ. പശുക്കടത്തിലും ഗോവധത്തിലും ഏര്‍പ്പെടുന്ന ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതികരണം തേടിയ മാധ്യമങ്ങളോട് ബിജെപി നേതാവ് ആവര്‍ത്തിച്ചു. 2017ലും ഇയാള്‍ സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. കൂടാതെ റക്ബര്‍ ഖാനെ കൊലപ്പെടുത്തിയവരെ 2018ല്‍ അഭിനന്ദിക്കുകയും ചെയ്തു.
സംഭവത്തില്‍ ബിജെപിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ മതവര്‍ഗീയത എത്രത്തോളമുണ്ടെന്ന് വ്യക്തമായി. ഇതാണ് ബിജെപിയുടെ യഥാര്‍ത്ഥ മുഖമെന്നും രാജസ്ഥാന് പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസ്ര കുറ്റപ്പെടുത്തി.