ന്യൂഡൽഹി: ഭീകരരെ നേരിടാനെന്ന പേരിൽ ഗുരുതരക്രിമിനല്‍കുറ്റങ്ങള്‍ നേരിടുന്ന ഗ്രാമീണ പ്രതിരോധ സംഘങ്ങളെ പുനരുജ്ജീവിപ്പിച്ച് കേന്ദ്ര സർക്കാർ. ബിജെപി നേതാക്കളുടെ ആവശ്യത്തെതുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ അനുമതിയോടെ ഗ്രാമീണ പ്രതിരോധ പദ്ധതി–-2022 ഉത്തരവ് ജമ്മു കശ്മീർ അധികൃതർ പുറത്തിറക്കി.
1995ൽ രൂപം നൽകിയ 660 ഗ്രൂപ്പിനു സമാനമാണ് പുതിയവയും. റിട്ട. സൈനിക ഓഫീസറാണ് തലവൻ. ജില്ലകളില്‍ എസ്പിക്ക് മേൽനോട്ടം. ഒരുസംഘത്തില്‍ ആയുധ പരിശീലനം ലഭിച്ച 15 പേരുണ്ടാകും. മാസം 4,000– -4,500 രൂപവരെ അലവൻസ്. പൊലീസ് വയർലെസ് സെറ്റടക്കം ഉപയോഗിക്കാം.