ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പലിൻ്റെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചണ്ഡിഗഢിലെ ഒൻമ്പതാം ക്ലാസ്സുകാരനാണ് പ്രിൻസിപ്പൽ മർദ്ദിച്ചതിന് തുടർന്ന് ഓഗസ്റ്റ് പത്തിന് പാസഞ്ചർ ട്രെയിനിന് മുമ്പിൽ ചാടി ആമഹത്യ ചെയ്തത്. കുട്ടിയെ പല തവണ പ്രിൻസിപ്പൽ മർദ്ദിച്ചിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി. കുടുംബത്തിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു.
നേരത്തെ രാജസ്ഥാനിൽ അധ്യാപകൻ്റെ ക്രൂര മർദ്ധനത്തിൽ ഒരു വിദ്യാർത്ഥി മരിച്ചിരുന്നു. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ഒൻപത് വയസുകാരനെ അധ്യാപകൻ ചെയിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. കടുത്ത ജാതി ബോധമുള്ള അധ്യാപകന് ദളിത് സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥി തൻ്റെ കുടിവെള്ള പാത്രത്തിൽ കൈവെച്ചത് ഇഷ്ടമായില്ല. ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് നാലിന് കുട്ടി മരിച്ചു.