ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളും നല്ല സംസ്കാരമുള്ള ബ്രാഹ്മണരാണെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ. ഗോദ്രയില്‍ നിന്നുള്ള എംഎല്‍എയായ സി.കെ റവോല്ജിയുടേതാണ് വിവാദ പ്രസ്താവന. ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് സി.കെ റൗള്‍ജിയും അംഗമായ സമിതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു.
”ശിക്ഷിക്കപ്പെട്ട 11 പേരും തെറ്റ് ചെയ്തോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എതായാലും അവര്‍ നല്ല മനുഷ്യരാണ്, നല്ല സംസ്കാരമുള്ള ബ്രാഹ്മണരാണ്. അവരെ ശിക്ഷിച്ചത് ചിലരുടെ ദുഷ്ടമനസിന്റെ ഭാഗമായിട്ടാണ്. ജയിലില്‍ അവരുടെ പെരുമാറ്റം മാന്യമായിരുന്നു”. ഇതായിരുന്നു ബിജെപി എംഎല്‍എയുടെ വാക്കുകള്‍. റൗള്‍ജിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
“They are Brahmins, Men of Good Sanskaar. Their conduct in jail was good": BJP MLA #CKRaulji
BJP now terms rapists as ‘Men of Good Sanskar’. This is the lowest a party can ever stoop! 🙏 @KTRTRS @pbhushan1 pic.twitter.com/iuOZ9JTbhh
— YSR (@ysathishreddy) August 18, 2022
ഗോദ്രയില്‍ നിന്നുള്ള എംഎല്‍എയായ സി.കെ റൗള്‍ജി
, 1990ലെ ബിജെപി മന്ത്രിസഭയില്‍ അംഗവുമായിരുന്നു.