ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ഗുഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ ടീസ്ത സെതൽവാദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യപേക്ഷ ഈ മാസം ഇരുപത്തിരണ്ടിന് പരിഗണിക്കും.
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ടീസ്റ്റയുടെ ജാമ്യം പരിഗണിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിലെത്തിയത്. കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. നേരത്തെ അഹമ്മദാബാദ് സെഷൻസ് കോടതി ടീസ്തയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു