മനുസ്മൃതി പോലെയുള്ള രചനകള്‍ സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന നല്‍കിയെന്ന് ദില്ലി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പ്രതിഭ എം സിംഗ്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കഴിഞ്ഞ ദിവസം ദില്ലിയില്‍ നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം.
‘ഇന്ത്യയില്‍ ജനിച്ച സ്ത്രീകള്‍ എന്ന നിലയില്‍ നമ്മള് അനുഗ്രഹിക്കപ്പെട്ടവരാണ്. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ പൂജകള്‍ക്ക് അര്ത്ഥമുണ്ടാകില്ലെന്നാണ് മനുസ്മൃതി പറയുന്നത്. ഇത് നമ്മുടെ വേദങ്ങള്‍ക്ക് സ്ത്രീകളെ ആദരിക്കേണ്ടതിന്റെ ആവശ്യകത അറിയാമെന്നാണ് കാണിക്കുന്നത് ” ഇതായിരുന്നു ജഡ്ജിന്റെ പരാമാര്‍ശം.
. ജീവിത കാലം മുഴുവന്‍ സ്ത്രീകള്‍ക്ക് സ്വതന്ത്ര്യ ജീവിതത്തിന് അര്‍ഹതയില്ലെന്നാണ് മനുസ്മൃതി പറയുന്നത്. മനുസ്മൃതിയിലെ ഈ വിവാദ ഉള്ളടക്കം കാണാതെയാണ് ജഡ്ജിന്റെ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.