ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിൽ സിപിഐ(എം) അംഗമാകില്ലെന്നും മറ്റ് ഇടത് പാർട്ടികളെ പോലെ മഹാസഖ്യ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നും യെച്ചൂരി പറഞ്ഞു. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ബിഹാറിൽ നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ഓഗസ്റ്റ് 15-ന് ശേഷമാകും മന്ത്രിസഭാ രൂപീകരണം ഉണ്ടാകുക. മുഖ്യമന്ത്രി പദം ജെഡിയുവിനാണെങ്കിലും ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് ലഭിക്കാനാണ് സാധ്യത. ഇതിനുള്ള നീക്കങ്ങളാണ് തേജസ്വി യാദവ് നടത്തുന്നതും. എൻഡിഎ ബന്ധം ഉപേക്ഷിച്ച ജെഡിയു പ്രതിപക്ഷ പാർട്ടികളോടൊപ്പം ചേർന്നാണ് മഹാസഖ്യ സർക്കാർ രൂപീകരിച്ചത്.