കോർബെവാക്സിന് കേന്ദ്ര സർക്കാർ അനുമതി. കോവിഡ് വാക്സിനായി കോവിഷിൽഡോ കോവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് കൊർബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതിയുള്ളത്.
കോവിഷീൽഡോ, കോവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂർത്തിയായ പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കൊർബെവാക്സ് ബൂസ്റ്ററായി സ്വീകരിക്കാം. കോവിഡ് സാങ്കേതിക സമിതിയുടെ ശുപാർശയിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. വ്യത്യസ്ത വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകുന്നത് ഇത് ആദ്യത്തെ സംഭവമാണ്.