മ്യാൻമറിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ. മ്യാൻമറിൽ പട്ടാളം അധികാരം ഏറ്റെടുത്തപ്പോൾ മുതൽ ആയിരങ്ങളാണ് ഇന്ത്യയെ ആശ്രയിക്കുന്നത്. പലായനം
ചെയ്തതിലധിക ശതമാനവും ക്രൈസ്തവരാണ്. മിസോറോമിലേക്കാണ് അഭയാർഥികൾ എത്തിപ്പെടുന്നത്. മ്യാൻമറിലെ ചിൻ സംസ്ഥാനവുമായി മിസോറാം അതിർത്ഥി പങ്കിടുന്നുണ്ട്.
16,438 അഭയാർത്ഥികളാണ് മിസോറാമിലെത്തിയിരിക്കുന്നതെന്ന് മിസോറാം സർക്കാർ വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസോളിൽ മാത്രം 6,000 അഭ്യയാർഥികൾ ഇതു വരെ കുടിയേറിയിട്ടുണ്ട്. മൂന്നു ലക്ഷത്തോളം ജനസംഖ്യയുള്ള എസോളിൽ അഭിയാർഥികളെത്തിയതോടെ ജനസംഖ്യ 2 ശതമാനമായി വർധിച്ചു. എന്നാൽ മ്യാൻമർ ബന്ധം വെളിപ്പെടുത്താതെ നിരവധി പേർ ബന്ധു വീടുകളിൽ തങ്ങുന്നുണ്ടെന്നും സാമൂഹ്യപ്രവർത്തകർ പറയുന്നു. ദുരിതാശ്വാസ ക്യാപുകളും ബന്ധു വീടുകളുമാണ് അഭയാർഥികൾ ആശ്രയിക്കുന്നത്. 2020ലെ മ്യാൻമറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചുട്ടള്ള 20 പേർ മിസോറാമിലേക്ക് കുടിയേറിയിട്ടുണ്ടെന്നും മിസോറാം സർക്കാർ പറയുന്നു. മ്യാൻമറിൽ നടക്കുന്ന പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനു 800 പേരെയാണ് സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത്.