ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടിയ പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതം സിനിമയാകുന്നു. ‘മൈക്കിൾ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അന്റോയിൻ ഫ്യൂകയാണ് സംവിധാനം നിർവഹിക്കുന്നത്.
ജാക്സന്റെ ജീവിതത്തിലെ കൂടുതൽ വിശദാംശങ്ങളും ഇതുവരെ പറയാത്ത കാര്യങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയമാകുന്നത്. ജോൺ ലോഗൻ രചന നിർവഹിക്കുന്ന ചിത്രം ഗ്രഹാം കിങ്ങാണ് നിർമിക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുന്നതാണ്.
മൈക്കിൾ ജാക്സന്റെ ജീവിതത്തിന്റെ എല്ലാ വശവും ചർച്ചചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തെ പോപ് ഇതിഹാസമാക്കിമാറ്റിയ ഗാനങ്ങളുടെ ജനപ്രിയ അവതരണങ്ങളും ഉണ്ടാകുമെന്ന് അന്റോയിൻ ഫ്യൂക അറിയിച്ചു. ട്രെയിങ് ഡേ, ദി മാഗ്നിഫിസന്റ് സെവൻ, ദി ഗിൽറ്റി, എമാൻസിപ്പേഷൻ എന്നിവയാണ് ഫ്യൂക സംവിധാനം ചെയ്ത മറ്റ് പ്രശസ്ത സിനിമകൾ.