നിവിൻ പോളി-സായി പല്ലവി കോംമ്പോയിൽ എത്തി യുവാക്കളുടെ ഹൃദയം കവർന്ന ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പിറന്ന ചിത്രത്തിന്റെ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ, ഇതേ പ്രതീക്ഷയിൽ കാത്തിരുന്ന അൽഫോൺസ് പുത്രന്റെ രണ്ടാമത്തെ ചിത്രമായിരുന്നു പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഗോൾഡ് എന്ന സിനിമ. പക്ഷേ, വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല.
വൻ തോതിൽ വിമർശനവും പരിഹാസങ്ങളും ഉയർന്നിരുന്നു. തിയേറ്റർ റിലീസ് കഴിഞ്ഞ് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ‘ഗോൾഡ്’ ഒ.ടി.ടി. റിലീസിനെത്തി. അപ്പോഴും വിമർശനങ്ങളുടെ പങ്ക് കുറഞ്ഞില്ല.ഇപ്പോൾ എല്ലാത്തിനോടും പ്രതിഷേധമായി തന്റെ ഫേസ്ബുക്ക് പേജിന്റെ ഡി.പി. മറച്ചു വച്ച് പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ഇനി താൻ മുഖം കാണിക്കില്ല എന്ന പ്രതിജ്ഞയോടുകൂടിയാണ് പത്തു വർഷങ്ങൾക്ക് മുൻപുള്ള മുഖം വ്യക്തമല്ലാത്ത ചിത്രം അൽഫോൺസ് പ്രൊഫൈൽ ചിത്രമാക്കി മാറ്റിയത്.
പ്രതിഷേധിച്ചുള്ള കുറിപ്പ് ഇങ്ങനെ;
‘നിങ്ങൾ എന്നെ ട്രോളുകയും എന്നെക്കുറിച്ചും ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലതല്ല. എനിക്ക് വേണ്ടിയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല.
അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം. എന്റെ പേജിൽ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല.
എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്ത് ഉണ്ടായ ചിരി ഒരിക്കലും മറക്കില്ല. രും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു’.
https://www.facebook.com/alphonseputhren/posts/10161072171162625