ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ ഒന്നിക്കുന്ന നെയ്മർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ‘നെയ്മർ’ നവാഗതനായ സുധി മാഡിസനാണ് സംവിധാനം. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം മറ്റ് നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. കേരളത്തിന്റെ അകത്തും പുറത്തുമായി 80 ദിവസം കൊണ്ടാണ് നെയ്മറിന്റെ ചിത്രീകരണം പൂർത്തിയായത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.
മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളിലൊരുങ്ങുന്ന ചിത്രം പാൻ ഇന്ത്യ തലത്തിൽ മാർച്ച് പത്തിന് തിയ്യേറ്ററിലേയ്ക്ക് എത്തും. ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ, കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു.