തമിഴകത്തിന്റെ ഇളയ ദളപതി വിജയ് നായകനാകുന്ന വരിശ് എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ പുറത്ത് വിട്ട ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഓരോ അപ്ഡേറ്റ്സും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ വരിശിന്റെ ഓഡിയോ ലോഞ്ചിൽ താൻ എന്തുകൊണ്ടാണ് രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.
വിജയ്യുടെ വാക്കുകൾ;
നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ജാതി – മതി വ്യത്യാസങ്ങൾ ഇല്ലാത്തതെന്ന് വിജയ് പറയുന്നു. രക്തം നൽകാൻ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. ‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം, ഉയർന്ന ജാതി താഴ്ന്ന ജാതി എന്ന വ്യത്യാസം ഇല്ലാത്തത്. ഇവയെക്കാൾ ഏറെ നീ ഏത് മതത്തിൽപ്പെട്ടവനാണ് എന്ന പ്രശ്നങ്ങൾ പോലും രക്തത്തിന് ഇല്ല.
ബ്ലെഡ് ഗ്രൂപ്പുകൾ ഒരുപോലത്തെ ആയാൽ മതി. രക്തം നൽകാൻ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. രക്തത്തിന് അതൊന്നും ബാധകമേ ഇല്ല. ഈയൊരു നല്ല ഗുണമെങ്കിലും നമ്മുടെ രക്തത്തിൽ നിന്നും നമ്മൾ പഠിക്കണം എന്നതിന് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.