തടി കൂടിയതിന്റെ പേരിൽ അടുത്തിടെ ഏറ്റവും കൂടുതൽ ബോഡി ഷെയ്മിംഗ് നേരിട്ട താരമാണ് നിവിൻ പോളി. ഇപ്പോൾ ഈ പരിഹാസങ്ങൾക്ക് തന്റെ ദൃഢനിശ്ചയം കൊണ്ട് മറുപടി നൽകുകയാണ് നടൻ. തടി കുറച്ച് പുത്തൻ ലുക്കിലാണ് നിവിൻ പോളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെറും രണ്ട് മാസം കൊണ്ടാണ് വമ്പൻ മാറ്റം താരം വരുത്തിയത്.
നിവിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വർഗീസ് ഉൾപ്പടെയുള്ളവർ താരത്തിന്റെ ഈ ട്രാൻസ്ഫർമേഷൻ പങ്കുവെച്ചിട്ടുണ്ട്. പ്രിയ താരത്തിന്റെ മേക്കോവർ ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് ഈ ട്രാൻസ്ഫർമേഷൻ എന്നാണ് ലഭിക്കുന്ന വിവരം.
ചിത്രം നിമിഷനേരംകൊണ്ടാണ് വൈറലായത്. മലയാളത്തിലും തമിഴിലുമായി ഒരുപിടി പ്രോജക്റ്റുകളാണ് നടന്റേതായി വരാനിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഏഴ് കടൽ ഏഴു മലൈ ഈയിടെ ചിത്രീകരണം പൂർത്തിയായിരുന്നു. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകൾ.
All who bodyshamed #NivinPauly ! Expect a good comeback from the actor! Will be a sureshot reply to all haters/degraders during his low period. pic.twitter.com/Iv7lNXfGeZ
— G.O.A.T𓃵 🇦🇷 (@QuereshiAbraam) January 2, 2023
Almost thought that was Ram Charan for a second.#NivinPauly looking 👌👌 pic.twitter.com/DyQUcShNSz
— Haricharan Pudipeddi (@pudiharicharan) January 2, 2023